Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; തകര്‍ന്നടിഞ്ഞ് ബി.ജെ.പി

മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; തകര്‍ന്നടിഞ്ഞ് ബി.ജെ.പി
rahul gandhi മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 26 ല്‍ 24 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകുന്നതാണ് ജയം. വന്‍ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്ക് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. കോണ്‍ഗ്രസിന്‍റെ രാജര്‍ഷി നികം മുനിസിപ്പല്‍ അധ്യക്ഷയാകും. പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജര്‍ഷി നികം ജയിച്ചുകയറിയത്. 19,563 വോട്ടാണ് നികം നേടിയത്. രാജര്‍ഷി നികത്തിന്‍റെ  ഭൂരിപക്ഷത്തിലും താഴെ വോട്ട് മാത്രമേ ബി.ജെ.പി സ്ഥാനാര്‍ഥിയായ അശോക് തയാഡിന് നേടാനായുള്ളൂ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹിബ് ദദ്രാവോ ധാന്‍വെ പ്രതിനിധീകരിക്കുന്ന ജല്‍ന ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്.  ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്ക് കനത്ത  തിരിച്ചടിയായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. അതേസമയം ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ ജല്‍ന എം.എല്‍.എ അര്‍ജുന്‍ ഖോട്കര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേനയുടെ എം.എല്‍.എയാണ് ഖോട്കര്‍. മഹാരാഷ്ട്ര മന്ത്രിസഭയില്‍ ടെക്സ്റ്റൈല്‍, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അര്‍ജുന്‍ ഖോട്കര്‍.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in