Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർലമെന്‍റിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർലമെന്‍റിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം. നിരവധി പേരുടെ ജീവനും സ്വത്തിനും വ്യാപക നാശനഷ്ടത്തിനും കാരണമാക്കിയ ഡല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയത്തിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു എം.പിമാരുടെ പ്രതിഷേധം. 42 പേർ കൊല്ലപ്പെട്ട ഡൽഹി കലാപം നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും വേണ്ടത്ര നടപടികൾ പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചത്. നേരത്തെ സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവെച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in