Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളുടെ മനസറിഞ്ഞ് കോണ്‍ഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രകടനപത്രികയില്‍ 5 പ്രധാന ഉറപ്പുകള്‍

ജനങ്ങളുടെ മനസറിഞ്ഞ് കോണ്‍ഗ്രസ്;  നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രകടനപത്രികയില്‍ 5 പ്രധാന ഉറപ്പുകള്‍
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടി പുതിയ പ്രകടനപത്രിക പുറത്തിറക്കി. വിവിധ സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസ നയങ്ങള്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിരവധി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി പുറത്ത് വന്ന ഈ പ്രകടനപത്രികയില്‍ 5 പ്രധാന ഉറപ്പുകളാണ് നല്‍കുന്നത് ഡല്‍ഹി മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ പണമായി നല്‍കുന്നതായുള്ള തീരുമാനം, എല്ലാ ഡല്‍ഹി ഉപഭോക്താക്കള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതായുള്ള തീരുമാനം, വിദ്യാഭ്യാസം നേടിയെങ്കിലും തൊഴില്‍ നേടാത്ത യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം 8500 രൂപ പണമായി നല്‍കുക,  500 രൂപക്ക് ഗ്യാസ് സിലിണ്ടർ കൂടാതെ സൗജന്യ റേഷന്‍ കിറ്റ് നല്‍കുന്നതിനുള്ള തീരുമാനം, എല്ലാ ഡല്‍ഹി നിവാസികള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുക തുടങ്ങിയവയാണ് 5 പ്രധാന ഉറപ്പുകള്‍. കൂടാതെ, പല സാമൂഹിക മേഖലകളിലായി മറ്റും വലിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, ജാതി അടിസ്ഥാനത്തിലുള്ള സര്‍വേ നടത്തുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ സംവരണ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും എന്ന് അറിയിച്ചു. ഡല്‍ഹിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍, വിദ്യാര്‍ത്ഥികളുടെ ഫീസ് കുറയ്ക്കുക, അംഗനവാടി, ആശ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്തുന്നതിനുള്ള തീരുമാനം, കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് 4% സംവരണം എന്നിവ ഏർപ്പെടുത്തും. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കാനുള്ള ആവശ്യവും, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് 2 കോടി രൂപ വീതം സഹായം നല്‍കാനുള്ള തീരുമാനവും പാർട്ടി എടുത്തു. ഒപ്പം പൂര്‍വാഞ്ചലുകള്‍ക്കായി പുതിയ വികസന പദ്ധതികള്‍, ഛഠ് പൂജയ്ക്ക് പൊതു അവധി, യമുനാ നദിയില്‍ ആധുനിക ഘാട്ട് സ്ഥാപിക്കല്‍,  ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുള്ള ഹോസ്റ്റലുകള്‍, ശൗചാലയങ്ങള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ ദിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ട്രാൻസ്ജെണ്ടറുകൾക്കും പ്രതിമാസം 5000 രൂപ പെൻഷനും നല്‍കും. പൊതുജനോപയോഗത്തിന് പൊതുജന സ്ഥാപനങ്ങളില്‍ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കും. കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാനമായി, ജനങ്ങള്‍ക്കുവേണ്ടി പുതിയ വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുന്നതോടെ, 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം. 5 പ്രധാന ഉറപ്പുകൾ അടക്കം 219 വാഗ്ദാനങ്ങളാണ് ഉള്ളത്. ക്ലിനിക്കുകള്‍, ആരോഗ്യ സംവിധാനം, വിദ്യാഭ്യാസ സംവിധാനം, പ്രത്യേക ശ്രദ്ധ നല്‍കിയ മേഖലകള്‍ എല്ലാം ജനങ്ങള്‍ക്കുള്ള വാഗ്ദാനങ്ങളാണ്. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കും.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in