Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മധ്യപ്രദേശിൽ പ്രൈവറ്റ് സെക്ടർ ജോലികളില്‍ പ്രദേശവാസികൾക്ക് സംവരണം ഒരുക്കി കോൺഗ്രസ് സർക്കാർ

മധ്യപ്രദേശിൽ പ്രൈവറ്റ് സെക്ടർ ജോലികളില്‍ പ്രദേശവാസികൾക്ക് സംവരണം ഒരുക്കി കോൺഗ്രസ് സർക്കാർ
Kamalnath മധ്യപ്രദേശിൽ 70 ശതമാനം പ്രൈവറ്റ് സെക്ടർ ജോലികളിലും പ്രദേശവാസികൾക്ക് റിസർവേഷൻ നൽകുന്നതിനുള്ള നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ് കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. മധ്യപ്രദേശ് നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിനോടകം കമൽനാഥ് നടത്തിക്കഴിഞ്ഞു. ഈ നിയമ നിർമ്മാണം നടപ്പാക്കുന്നതോടെ മധ്യപ്രദേശിലെ യുവാക്കൾക്കും തൊഴിലില്ലാത്തവർക്കും ഏറെ ഗുണകരമാകുമെന്നാണ് കോൺഗ്രസ് സർക്കാർ വിലയിരുത്തുന്നത്. മധ്യ പ്രദേശിലെ സാധാരണ ജനങ്ങളോടുള്ള സർക്കാരിന്‍റെ പ്രതിബദ്ധത ആണ് ഇതോടെ തെളിയുന്നതെന്ന് കോൺഗ്രസ് ലീഡൽ കമലേശ്വർ പട്ടേൽ പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ആളുകൾ കൂട്ടത്തോടെ മധ്യപ്രദേശിൽ സ്വകാര്യ ജോലികൾക്കായി എത്തുന്നതിനെ കമൽനാഥ് കഴിഞ്ഞ ഡിസംബറിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശിലെ ആളുകൾക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ 70 ശതമാനം ജോലിസംവരണം ഉറപ്പാക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in