Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ 16 സീറ്റുകളിലേയ്ക്കും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക നേരത്തെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. മുൻ മന്ത്രി സുശീൽ കുമാർ ഷിൻഡെ സോലാപുരിൽനിന്നും മുതിർന്ന നേതാവും പി.സി.സി അധ്യക്ഷനുമായ രാജ് ബബ്ബർ മൊറാദാബാദിൽനിന്നും മത്സരിക്കും. നടൻ സുനിൽ ദത്തിന്‍റെ മകൾ പ്രിയ ദത്ത് മുംബൈ നോർത്ത് സെൻട്രലിലും ജനവിധി തേടും. മിലിന്ദ് ദിയോറ, ശ്രീപ്രകാശ് ജെയ്സ്വാൾ, സാവിത്രി ഫൂലെ എന്നിവരും സ്ഥാനാർഥി പട്ടികയിലുണ്ട്. രണ്ടാം ഘട്ട പട്ടിക കൂടി പുറത്തുവന്നതോടെ ഉത്തർപ്രദേശിലെ 80 സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായി. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉണ്ടാകും. Congress-Candidate List https://twitter.com/INCIndia/status/1105857137593511938

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in