Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

55 അംഗ പട്ടികയുമായി കോൺഗ്രസ്; പാലക്കാട് രമേഷ് പിഷാരടി, ചിറയിൻകീഴിൽ രമ്യ ഹരിദാസ്.

55 അംഗ പട്ടികയുമായി കോൺഗ്രസ്; പാലക്കാട് രമേഷ് പിഷാരടി, ചിറയിൻകീഴിൽ രമ്യ ഹരിദാസ്.
   

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 55 അംഗങ്ങളുള്ള ഈ പട്ടികയിൽ സിറ്റിങ് എം.എൽ.എമാർക്ക് മുൻഗണന നൽകിയിട്ടുണ്ട്. നടൻ രമേഷ് പിഷാരടി, മുൻ എം.പി രമ്യ ഹരിദാസ് തുടങ്ങിയവരുടെ സാന്നിധ്യമാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ കാര്യങ്ങൾ.

വയനാട് ജില്ലയിലെ മാനന്തവാടി (ST) മണ്ഡലത്തിൽ ഉഷ വിജയനും, കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ വിദ്യ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (SC) മണ്ഡലത്തിൽ കെ.എ. തുളസിയും, എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസും ജനവിധി തേടുന്നു. അരൂരിൽ ഷാനിമോൾ ഉസ്മാനും, മാവേലിക്കര (SC) മണ്ഡലത്തിൽ അഡ്വ. മുത്താര രാജുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.

കൊല്ലം ജില്ലയിൽ രണ്ട് പ്രമുഖ വനിതാ നേതാക്കളാണ് പട്ടികയിലുള്ളത്. കൊട്ടാരക്കരയിൽ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (SC) മണ്ഡലത്തിലാണ് മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

സ്ഥാനാർത്ഥി പട്ടിക

  1. കൊല്ലം - ബിന്ദു കൃഷ്ണ
  2. പത്തനാപുരം - ജ്യോതികുമാ‌ർ ചാമക്കാല
  3. കൊട്ടാരക്കര - ഐഷ പോറ്റി
  4. കരുനാഗപ്പള്ളി - സി ആർ മഹേഷ്
  5. ഹരിപ്പാട് - രമേശ് ചെന്നിത്തല
  6. അരൂർ - ഷാനിമോൾ ഉസ്‌മാൻ
  7. കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ
  8. പുതുപ്പള്ളി - ചാണ്ടി ഉമ്മൻ
  9. തൃക്കാക്കര - ഉമ തോമസ്
  10. മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ
  11. കുന്നത്തുനാട് - വി പി സജീന്ദ്രൻ
  12. കോവളം - എം വിൻസന്റ്
  13. ചാലക്കുടി - സനീഷ് കുമാ‌ർ ജോസഫ്
  14. ചിറയിൻകീഴ് - രമ്യ ഹരിദാസ്
  15. വട്ടിയൂർക്കാവ് - കെ മുരളീധരൻ
  16. പാലക്കാട് - രമേഷ് പിഷാരടി
  17. കരുനാഗപ്പള്ളി - സി ആർ മഹേഷ്
  18. അരൂർ - ഷാനിമോൾ ഉസ്മാൻ
  19. എറണാകുളം - ടി ജെ വിനോദ്
  20. കൊടുങ്ങല്ലൂർ - ഒ ജെ ജനീഷ്
  21. തൃശൂർ - രാജൻ പല്ലൻ
  22. കോങ്ങാട് - കെ എ തുളസി
  23. തൃത്താല - വി ടി ബൽറാം
  24. തരൂർ - കെ സി സുബ്രഹ്മണ്യം
  25. വണ്ടൂർ - എ പി അനിൽകുമാ‌ർ
  26. പൊന്നാനി - കെ പി നൗഷാദ്
  27. നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത്
  28. കോഴിക്കോട് നോർത്ത് - കെ ജയന്ത്
  29. കൽപ്പറ്റ - ടി സിദ്ദിഖ്
  30. കൊയിലാണ്ടി - കെ പ്രവീൺ കുമാർ
  31. നാദാപുരം - കെ എം അഭിജിത്ത്
  32. പറവൂർ - വി ഡി സതീശൻ
  33. സുൽത്താൻ ബത്തേരി - ഐ സി ബാലകൃഷ്ണൻ
  34. മാനന്തവാടി - ഉഷ വിജയൻ
  35. എലത്തൂർ -വിദ്യാ ബാലകൃഷ്ണൻ
  36. മണലൂർ - ടി എൻ പ്രതാപൻ
  37. കൊല്ലം - ബിന്ദു കൃഷ്ണ
  38. കൊയിലാണ്ടി - ഒ ജെ ജനീഷ്
  39. ചിറ്റൂർ - സുമേഷ് അച്യുതൻ
  40. പൊന്നാനി - കെ.പി.നൗഷാദ് അലി
  41. കൊട്ടാരക്കര - അയിഷ പോറ്റി
  42. നാദാപുരം - കെ എം അഭിജിത്ത്
  43. പേരാവൂർ - സണ്ണി ജോസഫ്
  44. ഇരിക്കൂർ - സജീവ് ജോസഫ്
  45. അങ്കമാലി - റോജി എം ജോൺ
  46. ആലുവ - അൻവർ സാദത്ത്
  47. കുണ്ടറ - പി സി വിഷ്ണുനാഥ്
  48. ഏറനാട് - പി കെ ബഷീർ
  49. ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്
  50. ധർമ്മടം - അബ്ദുൽ റഷീദ്
  51. ഒല്ലൂർ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
  52. കൈപ്പമംഗലം - ടി.എം. നാസർ
  53. നാട്ടിക (SC) - അഡ്വ. സുനിൽ ലാലൂർ
  54. പുതുക്കാട് - കെ.എം. ബാബുരാജ്
  55. വൈക്കം (SC) - കെ. ബിനിമോൻ

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in