Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് ഇന്ത്യയെ വികസനത്തിലേക്ക് നയിച്ചു; അതിനെ നശിപ്പിക്കാന്‍ മോദി നോട്ട്‌നിരോധനവും ഗബ്ബര്‍സിങ് ടാക്‌സും നടപ്പാക്കി: രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് ഇന്ത്യയെ വികസനത്തിലേക്ക് നയിച്ചു; അതിനെ നശിപ്പിക്കാന്‍ മോദി നോട്ട്‌നിരോധനവും ഗബ്ബര്‍സിങ് ടാക്‌സും നടപ്പാക്കി: രാഹുല്‍ഗാന്ധി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിജയത്തിലേക്ക് നയിച്ച ഇന്ത്യയെ നശിപ്പിക്കുകയാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. പരാജയപ്പെട്ട നോട്ട് നിരോധനവും ഗബ്ബര്‍സിംഗ് ടാക്‌സും നടപ്പാക്കിയതിലൂടെ ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി. ആരെയും കേള്‍ക്കാത്ത അശക്തനായ വ്യക്തിയാണ് നരേന്ദ്രമോദിയെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനവും ജി.എസ്.ടിയും പൂര്‍ണ്ണ പരാജയമെന്ന ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. കള്ളപ്പണത്തെയും നികുതി അടയ്കാത്തവരെയും പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും പൂര്‍ണ്ണപരാജയമെന്നാണ് കണക്കുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ നടപടികള്‍ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചു. ജി.എസ്.ടി വന്നതോടെ സാധാരണക്കാര്‍ക്ക് നികുതി ഭാരം വര്‍ദ്ധിച്ചെന്നും സാമ്പത്തിക വിദഗ്ധനായ ഗൗരവ് ആനന്ദിനെ ഉദ്ധരിച്ച് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Save your stories

Sign in