Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കലങ്ങിമറിഞ്ഞ് കർണാടക ബി.ജെ.പി ; യെദ്യൂരപ്പയുടെ രാജിക്കായി മുറവിളി

കലങ്ങിമറിഞ്ഞ് കർണാടക ബി.ജെ.പി ; യെദ്യൂരപ്പയുടെ രാജിക്കായി മുറവിളി
ബംഗളുരു : മന്ത്രിസഭാ വികസനത്തിന് തൊട്ടുപിന്നാലെ കർണാടക ബി.ജെ.പിയില്‍ കലഹം. മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. യെദ്യൂരപ്പക്കെതിരെ 'രഹസ്യ സി.ഡി' ഭീഷണി ആരോപണം ഉന്നയിച്ച ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീൽ യത്നൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയ ബി.ജെ.പി എം.എല്‍.എമാരോട് കേന്ദ്ര നേതൃത്വത്തെ നേരിൽ കണ്ടു പരാതിപ്പെടാനായിരുന്നു  യെദ്യൂരപ്പയുടെ നിർദേശം. ഒരു വർഷത്തിലേറെ നീണ്ടു നിന്ന ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നടന്ന മന്ത്രിസഭാ വികസനത്തിനു പിന്നാലെയാണ്  കർണാടക ബി.ജെ.പിക്കുള്ളിൽ കലഹം തലപൊക്കിയത്. പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയവരില്‍ ചിലർ രഹസ്യ വിവരങ്ങളടങ്ങിയ സി.ഡി കാണിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പയെ ഭീഷണിപ്പെടുത്തിയാണ് മന്ത്രിപദവിയിലെത്തിയതെന്ന് ബസനഗൗഡ ആരോപണമുന്നയിച്ചു. അഴിമതി കേസുകൾ നേരിടുന്ന യെദ്യൂരപ്പ രാജിവെക്കണമെന്നും ബസനഗൗഡ ആവശ്യപ്പെട്ടു. ഇപ്പോള്‍ പണവും രഹസ്യ സി.ഡിയുമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ബി.വൈ വിജയേന്ദ്രയാണ് പണമിടപാടുകൾ കൈകാര്യം ചെയ്തതെന്നും ബസനഗൗഡ പറയുന്നു. പുതുതായി മന്ത്രിമാരായവരില്‍ മൂന്ന് പേർ യെദ്യൂരപ്പക്കെതിരെ നെലമംഗലയിലെ റിസോർട്ടില്‍ ഗൂഢാലോചന നടത്തിയിരുന്നതായും ഇവരുടെ ഭീഷണിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനായി യെദ്യൂരപ്പ വഴിവിട്ട കളികള്‍ നടത്തുകയാണെന്നും ബസനഗൗഡ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ലിംഗായത്ത് മഠങ്ങളെ യെഡിയൂരപ്പ ദുരുപയോഗം ചെയ്യുന്നു. മഠങ്ങൾക്കായികോടികള്‍ നൽകിയ യെദ്യൂയൂരപ്പ, മഠാധിപന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിക്കാൻ ശ്രമിച്ചതായും ഇക്കാര്യം നേതാക്കള്‍ക്ക് അറിയാമെന്നും ബസനഗൗഡ പറയുന്നു. എം.എൽ.എമാരായ എം.പി രേണുകാചാര്യ, എം.പി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, സുനിൽ കുമാർ, രാജുഗൗഡ, എസ്.എ രാമദാസ് തുടങ്ങി നിരവധി പേരാണ് യെദ്യൂരപ്പയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in