Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വഞ്ചിയൂർ കോടതിയിലെ തർക്കങ്ങളിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി; മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകർ

വഞ്ചിയൂർ കോടതിയിലെ തർക്കങ്ങളിൽ  ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി; മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകർ
വഞ്ചിയൂർ കോടതിയിലെ തർക്കങ്ങളിൽ  ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി. മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണവുമായി അഭിഭാഷകർ മുന്നോട്ട് പോകുമെന്ന് ബാർ അസോസിയേഷൻ. തർക്കം രമ്യമായി പരിഹരിക്കാൻ നാളെ ബാർ കൗൺസിൽ യോഗം ചേരും. വഞ്ചിയൂർ കോടതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രശ്നം പരിഹരിച്ചെന്നും നിലവിൽ പരാതികളില്ലെന്നും ബാർ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തർക്കത്തിൽ ബാർ കൗൺസിൽ ഇടപെട്ടത്.ഇതിന് പിന്നാലെയാണ് മജിസ്ട്രേറ്റിനെതിരായ ബഹിഷ്‌കരണം പിൻവലിച്ചില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചത്. വനിതാ മജിസ്ട്രേറ്റ് ദീപാ മോഹൻ അഭിഭാഷകർക്കെതിരെ പോലീസിന് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അഭിഭാഷകർക്കെതിരായി നിലനിൽക്കുന്ന കേസുമായി ബന്ധ്ധപ്പെട്ട തർക്കമാണ് ബഹിഷ്കരണം തുടരാനുള്ള കാരണം. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ അഭിഭാഷകർ ഉറച്ച് നിൽക്കുമ്പോഴും തർക്കം രമ്യമായി പരിഹരിക്കാൻ നാളെ ബാർ കൗൺസിൽ യോഗം ചേരും. വിവിധ ബാർ അസോസിയേഷൻ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും.  https://youtu.be/c_7l5oEik1I

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in