Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് -19 : സമ്പൂർണ കേന്ദ്ര മന്ത്രി സഭ യോഗം ഇന്ന്; ലോക് ഡൗൺ നീട്ടുന്ന കാര്യം ചർച്ച ചെയ്യും

കൊവിഡ് -19 : സമ്പൂർണ കേന്ദ്ര മന്ത്രി സഭ യോഗം ഇന്ന്; ലോക് ഡൗൺ നീട്ടുന്ന കാര്യം ചർച്ച ചെയ്യും
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സമ്പൂർണ കേന്ദ്ര മന്ത്രി സഭ യോഗം ഇന്ന്. ഏപ്രിൽ 14 ന് ശേഷം ലോക് ഡൗൺ നീട്ടുന്ന കാര്യം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും. രാജ്യത്തെ പൊതു സാഹചര്യം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ചർച്ചയിൽ ഉയരും. 24 മണിക്കൂറിനിടയിൽ രാജ്യത്ത് 20 പുതിയ കൊവിഡ് മരണങ്ങളും, 591 പുതിയ കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 169 ഉം രോഗ ബാധിതരുടെ എണ്ണം 5865 ആയി ഉയർന്നു. ഡൽഹിയിൽ മൂന്ന് ക്യാൻസർ രോഗികളിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കർശന നിയന്ത്രണം തുടരുകയാണ്. മുംബൈയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. ഡൽഹിയിൽ സീൽ ചെയ്ത ഇരുപതോളം ഹോട്ട് സ്പോട്ടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിക്കും.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in