Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നേഴ്സുമാർക്കെതിരായ പരാമർശം: കങ്കണ റണാവത്തിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി; മാപ്പ് പറയണമെന്ന് ആവശ്യം

നേഴ്സുമാർക്കെതിരായ പരാമർശം: കങ്കണ റണാവത്തിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി; മാപ്പ് പറയണമെന്ന് ആവശ്യം

നേഴ്സിംഗ് സമൂഹത്തെയും ആരോഗ്യപ്രവർത്തകരെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ലോക്സഭാ അംഗം കങ്കണ റണാവത്തിനെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് ഔദ്യോഗികമായി പരാതി നൽകിയത്. കങ്കണ റണാവത്ത് തന്റെ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകരോട് നിരുപാധികം മാപ്പ് പറയണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

നേഴ്സുമാരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയെ "വിദേശ കൊളോണിയൽ ലുക്ക്" എന്ന് വിശേഷിപ്പിക്കുകയും, ഈ തൊഴിലിനെ ലൈംഗികവൽക്കരിക്കുന്ന രീതിയിൽ സാമൂഹിക സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ് കങ്കണയ്‌ക്കെതിരായ പ്രധാന ആരോപണം. ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം വാക്കുകൾ ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ വികാരങ്ങളെ മുറിവേൽപ്പിച്ചെന്ന് ഒരു നേഴ്സിന്റെ മകൻ കൂടിയായ വിനീത് തോമസ് ചൂണ്ടിക്കാട്ടി.

കത്തിലെ പ്രധാന ആവശ്യങ്ങൾ:

  • പരസ്യമായ മാപ്പ്: ആരോഗ്യപ്രവർത്തകരെ അപമാനിച്ചതിന് എം.പി പരസ്യമായി മാപ്പ് പറയണം.

  • യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: വസ്ത്രധാരണത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഒഴിവാക്കി, ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങളായ ജീവനക്കാരുടെ കുറവ്, ദീർഘനേരത്തെ ജോലിസമയം, മാന്യമല്ലാത്ത വേതനം തുടങ്ങിയവ പരിഹരിക്കാൻ നടപടി സ്വീകരിക്കണം.

  • ക്ഷേമപദ്ധതികൾ: ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, "തുല്യ ജോലിക്ക് തുല്യ വേതനം" ഉറപ്പാക്കുക, വിരമിച്ച തൊഴിലാളികൾക്കായി EPS-95 പെൻഷൻ തുക ഗണ്യമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in