Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ്,​ ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചതായി പരാതി

തലസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ്,​ ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചതായി പരാതി

തലസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവിൽ കുട്ടി മരിച്ചതായി ആരോപണം. ശ്വാസം മുട്ടിലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെയാണ് രണ്ടര വയസുകാരി മരിച്ചത്. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം ഗുരുതരമായ ചികിത്സ പിഴവ് ആരോപണമാണ് ഉയർത്തുന്നത്.

കാട്ടാക്കടയിലെ മമൽ ആശുപത്രിയ്ക്കെതിരെയാണ് ആരോപണം.ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു.ഇതേ തുടർന്ന് കുട്ടി ഗുരുതരാവസ്ഥയിൽ ആയി മരണപ്പെട്ടു എന്നാണ് ആരോ പണം.

ചികിത്സാപ്പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കട മമൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നത്. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇതിന് പിന്നാലെ കുട്ടിയുടെ നില വഷളായതായി കുടുംബം പരാതിയിൽ പറയുന്നു.

കുട്ടിയെ ആംബുലൻസിൽ ഉടൻ നെയ്യാ‍ർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നെയ്യാ‍ർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ബ ന്ധുക്കളുടെ പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു,​

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in