Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കഴിഞ്ഞ സർക്കാരിന്റെ തെറ്റായ കണക്കുകൾ കേരളത്തെ വലിയ പ്രതിസന്ധിയിലാക്കി: 48,733 കോടിയുടെ ബാധ്യത വച്ച് ഇടത് സർക്കാർ ജനങ്ങളെ കബളിപ്പിച്ചു": മുഖ്യമന്ത്രി വി.ഡി. സതീശൻ

"കഴിഞ്ഞ സർക്കാരിന്റെ തെറ്റായ കണക്കുകൾ കേരളത്തെ വലിയ പ്രതിസന്ധിയിലാക്കി: 48,733 കോടിയുടെ ബാധ്യത വച്ച് ഇടത് സർക്കാർ ജനങ്ങളെ കബളിപ്പിച്ചു": മുഖ്യമന്ത്രി വി.ഡി. സതീശൻ

സർക്കാർ പുറത്തിറക്കിയ ധവളപത്രം ഒരു കുറ്റപത്രമോ രാഷ്ട്രീയ രേഖയോ അല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ തെറ്റായ കണക്കുകളും സാമ്പത്തിക നയങ്ങളുമാണ് സംസ്ഥാനത്ത് ഇന്ന് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഇത് വികസന പ്ലാനുകളിൽ വലിയ വ്യത്യാസങ്ങൾ വരുത്താൻ നിർബന്ധിതമാക്കി. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടിയോളം രൂപ ഇല്ലാത്ത ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് മുൻ സർക്കാർ ഉണ്ടാക്കിയതെന്നും, ഒരു ജനാധിപത്യ സർക്കാരും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷ സർക്കാർ അധികാരമൊഴിഞ്ഞത് 48,733 കോടി രൂപയുടെ ഭീമമായ സാമ്പത്തിക ബാധ്യത ഈ സർക്കാരിന്റെ തലയിൽ വെച്ചാണ്. ഇതിൽ 21,000 കോടി രൂപയോളം അടിയന്തരമായി കൊടുത്തുതീർക്കേണ്ടതുണ്ട്. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 6,000 കോടിയുടെ ട്രഷറി ബാലൻസ് വാദമെല്ലാം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രം മെനഞ്ഞെടുത്ത തന്ത്രങ്ങളായിരുന്നുവെന്നും യഥാർത്ഥ സാഹചര്യം തികച്ചും വിപരീതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുൻ സർക്കാരിന്റെ കാലത്ത് വലിയ തോതിൽ കൊണ്ടാടപ്പെട്ട കിഫ്ബി വെറുമൊരു പ്രതിഭാസം മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതി പോലും കിഫ്ബിക്ക് കീഴിൽ ഉണ്ടായിരുന്നില്ല. അത് ഒരു പ്രത്യേക സാമ്രാജ്യമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സാമ്പത്തിക ബാധ്യതകളെയും കുറിച്ച് വിശദമായി പഠിച്ച ശേഷമേ ഈ കാര്യത്തിൽ സർക്കാർ അന്തിമമായ ഒരു തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഭരണകാലത്ത് വിവിധ ജില്ലകളിൽ വികസന പ്രവർത്തനങ്ങൾ അനുവദിച്ചതിൽ വലിയ തോതിലുള്ള വിവേചനം നിലനിന്നിരുന്നു. ഈ അസമത്വം പരിഹരിക്കാൻ സർക്കാർ വികസന പ്രക്രിയകൾ പുനഃക്രമീകരിക്കും. ഒപ്പം, ഭരണരംഗത്ത് തടസ്സമായി നിൽക്കുന്ന കാലഹരണപ്പെട്ട പല ചട്ടങ്ങളും നിയമങ്ങളും മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കും. അതേസമയം, നിലവിൽ സംസ്ഥാനത്ത് പെൻഷൻ പ്രായം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു കാര്യവും സർക്കാരിന്റെ പരിഗണനയിലില്ലെന്നും, അങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in