Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി സാങ്കല്‍പിക ലോകത്ത്; കുറ്റവാളികൾക്ക് എത്രനാൾ സംരക്ഷണം ഒരുക്കുമെന്ന് രമേശ് ചെന്നിത്തല | VIDEO

മുഖ്യമന്ത്രി സാങ്കല്‍പിക ലോകത്ത്; കുറ്റവാളികൾക്ക് എത്രനാൾ സംരക്ഷണം ഒരുക്കുമെന്ന്  രമേശ് ചെന്നിത്തല | VIDEO
  തിരുവനന്തപുരം: മുഖ്യമന്ത്രി സാങ്കല്‍പിക ലോകത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ സാങ്കല്‍പിക കഥയാണെന്ന് പറഞ്ഞ് കുറ്റവാളികൾക്ക് എത്രനാൾ മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയാണ് അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത്.   ഇ.പി ജയരാജന്‍റെ ഭാര്യ ബാങ്ക് ലോക്കർ തുറന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലീലിനെ മുഖ്യമന്ത്രി പൂർണമായും ന്യായീകരിക്കുകയാണ്. സംശയനിവാരണത്തിന് വേണ്ടിയാണെങ്കിൽ എന്തിനാണ് ജലീൽ തലയിൽ മുണ്ടിട്ട് ഇ. ഡിയുടെ ചോദ്യം ചെയ്യലിന് പോയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഒരു മന്ത്രി പുത്രൻ ലൈഫ് പദ്ധതിയിൽ നിന്ന് കമ്മീഷൻ വാങ്ങി എന്ന വാർത്ത പുറത്തുവന്ന സമയത്താണ് മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ലോക്കർ പരിശോധിക്കാൻ ചെന്നത്. ഇത് മുഖ്യമന്ത്രി നിസാരവൽക്കരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമർത്തുന്ന കിരാത നയം ജനങ്ങൾ അംഗീകരിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ഹരിപ്പാട്, തോട്ടപ്പളളി കരിമണൽ ഖനനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി [embed]https://www.facebook.com/JaihindNewsChannel/videos/2677225655928829[/embed]

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in