Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാലാവസ്ഥാ മാറ്റം; കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നുണ്ടോ? സൂക്ഷിക്കുക

കാലാവസ്ഥാ മാറ്റം; കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നുണ്ടോ? സൂക്ഷിക്കുക

കാലാവസ്ഥാ മാറ്റമനുസരിച്ച് പനിബാധിതരും കൂടിവരികയാണ്.രാത്രിയിലും പുലർച്ചെയും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്ന ചൂട്. ഇതാണിപ്പോൾ കാലാവസ്ഥയുടെ സ്വഭാവംചെറുചൂടോടെ തുടങ്ങുന്ന പനി. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

അതേസമയം കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു. കൊതുക് ശല്യം വർദ്ധിച്ചതോടെ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു.

ഇപ്പോൾ പകൽ താപനില 30 - 35 ഡിഗ്രി സെൽഷ്യസ് ആണ്. ഈ സാഹചര്യത്തിൽ ദീർഘനേരം വെയിലേൽക്കുന്നത് ഒഴിവാക്കണം. ചൂട് കൂടിയതോടെ ചിക്കൻ പോക്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിക്കൻ പോക്‌സ് ബാധിച്ചാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യം വേണ്ടത് പൂർണ വിശ്രമമാണ്. ചൂടുവെള്ളം ധാരാളം കുടിക്കണം. കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ ചികിത്സ തേടണം.

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Save your stories

Sign in