Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ് ; വി എസിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യം

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക്  സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ് ; വി എസിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യം
കൊച്ചി : ഐസ്‌ക്രീം കേസില്‍ മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി എസ് ഹര്‍ജി നല്‍കിയത്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്. കേസ് അവസാനിപ്പിച്ചതുകൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ചതാണ്. കേസില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ല. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്ന് തെളിവില്ല. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വഷണം നടത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന് മേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി പദവിയില്‍ നിന്നും രാജിവെച്ചിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in