Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ!'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബെം​ഗളൂരുവിൽ സി.ജെ.പി പ്രതിഷേധം; ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുക്കും

'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ!'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബെം​ഗളൂരുവിൽ സി.ജെ.പി പ്രതിഷേധം; ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുക്കും

ന്യൂഡൽഹി: വോട്ടർപട്ടികയിലെ അട്ടിമറികൾക്കും തിരിമറികൾക്കുമെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിച്ച് സി.ജെ.പി (CJP). സി.ജെ.പി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും നേരിട്ട് സമരരംഗത്തിറങ്ങുന്നു. വ്യാഴാഴ്ച ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന കൂറ്റൻ ജനകീയ പ്രതിഷേധത്തിൽ ഇരുവരും പങ്കാളികളാകും.

സി.ജെ.പി നേതാവ് അഭിജീത് ദീപ്കെയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ധ്രുവ് റാഠി താൻ സമരമുഖത്തെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ' എന്ന ശക്തമായ ക്യാപ്ഷനോടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

'വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ, ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിലും ശക്തമായ പ്രക്ഷോഭം അരങ്ങേറും. വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായും ഇന്ത്യാ സഖ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായും സഹകരിച്ച് നടത്തുന്ന ഡൽഹിയിലെ പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും സജീവമായി അണിനിരക്കും. ബി.ജെ.പി സർക്കാരിന്റെ അനാസ്ഥയ്ക്കുമെതിരെ ജനവികാരം ആളിപ്പടരുന്നതിന്റെ തെളിവാണ് ഇത്തരം പ്രമുഖരുടെ കടന്നുവരവ്


Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in