Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

ആലപ്പുഴ: പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ ആലപ്പുഴ പൂന്തോപ്പു വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

1960-ല്‍ ഉദയാ നിര്‍മ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ക്യാമറാമാനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ആദ്യ ചിത്രമായ 'ലേഡീസ് ഹോസ്റ്റല്‍' ഉള്‍പ്പെടെ എഴുപതിലേറെ സിനിമകള്‍ക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എം.എം. നേശന്‍, പി.ജെ. ആന്റണി, ശശികുമാര്‍, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ. നാരായണന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. 1985-ല്‍ ജോര്‍ജ് വെട്ടം സംവിധാനം ചെയ്ത 'മടക്കയാത്ര' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഭാര്യ: ലളിതമ്മ, മക്കള്‍: ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

ഇരുമുടിക്കെട്ടുമായി മോഹൻലാൽ; ക്രിസ്മസ് റിലീസായി 'അതിമനോഹരം': പുതിയ പോസ്റ്റർ പുറത്തുവിട്ടു

Save your stories

Sign in