Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീവിരുദ്ധ മുദ്രാവാക്യവുമായി ചിന്ത ജെറോം; അങ്ങേയറ്റം സംസ്‌കാര ശൂന്യമെന്ന് വി ടി ബല്‍റാം

സ്ത്രീവിരുദ്ധ മുദ്രാവാക്യവുമായി ചിന്ത ജെറോം; അങ്ങേയറ്റം സംസ്‌കാര ശൂന്യമെന്ന് വി ടി ബല്‍റാം
കൊല്ലം: പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ് അസഭ്യം വിളിച്ചുപറയുന്ന സിപിഎം സംസ്‌കാരം വീണ്ടും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റെന്ന വ്യാജവാര്‍ത്തയുടെ മറവില്‍ ഡിവൈഎഫ്ഐ കൊല്ലത്ത് സംഘടിപ്പിച്ച പ്രകടനത്തില്‍ അത്യന്തം സ്ത്രീവിരുദ്ധവും സംസ്‌കാരശൂന്യവുമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് ചിന്ത ജെറോം. മുദ്രാവാക്യം വിളികളിലെ അശ്ലീലം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചിന്തയ്ക്കും സിപിഎമ്മിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ചിന്ത ജെറോം തന്റെ 'യഥാര്‍ത്ഥ' രാഷ്ട്രീയ സംസ്‌കാരം പുറത്തെടുത്തത്. രാഷ്ട്രീയ എതിരാളികളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന അശ്ലീല പദപ്രയോഗങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങള്‍ ചിന്ത ആവേശത്തോടെ ഏറ്റുവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീപക്ഷവും പുരോഗമനവും പറയുന്നവരുടെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. 'അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്‌കാരശൂന്യവും അക്രമോത്സുകവുമാണ് ഈ വിളിക്കുന്ന മുദ്രാവാക്യത്തിലെ ഓരോ വാക്കും. നിങ്ങളൊക്കെ സിപിഎമ്മുകാരായതുകൊണ്ട് സാംസ്‌കാരിക നായകര്‍ക്ക് മിണ്ടാട്ടമുണ്ടാകില്ല. എങ്കിലും ഇത് പറഞ്ഞൂന്ന് മാത്രം' - വി.ടി. ബല്‍റാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണങ്ങള്‍ മുറുകിയതോടെ പതിവ് പോലെ 'ഇരവാദം' മുഴക്കി ന്യായീകരണവുമായി ചിന്ത ജെറോം രംഗത്തെത്തി. പ്രകടനം വൈകാരികമായിരുന്നുവെന്നും ആവേശത്തില്‍ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു പോയെന്നുമാണ് ചിന്തയുടെ വിചിത്രമായ ന്യായം. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങളില്‍ ചിന്തയുടെ പങ്കാളിത്തം വ്യക്തമാണ്. ഇടതുപക്ഷത്തുള്ള സ്ത്രീ ആയതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നതെന്ന പതിവ് ന്യായീകരണം ഉയര്‍ത്തി രക്ഷപ്പെടാനാണ് ചിന്തയുടെ നീക്കം. വനിതാ മന്ത്രിക്ക് വേണ്ടി നടത്തിയ പ്രകടനത്തില്‍ മറ്റൊരു സ്ത്രീയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിലൂടെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സ്ത്രീവിരുദ്ധത വീണ്ടും ജനമധ്യത്തില്‍ ചര്‍ച്ചയാവുകയാണ്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in