Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്ലാസിൽ സംസാരിച്ചതിന് ശിക്ഷ; 4 വയസ്സുകാരിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ വെച്ച് പൊള്ളിച്ച് അധ്യാപിക!

ക്ലാസിൽ സംസാരിച്ചതിന് ശിക്ഷ; 4 വയസ്സുകാരിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ വെച്ച് പൊള്ളിച്ച് അധ്യാപിക!

ക്ലാസ് മുറിയിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ (Jiangsu) ഫെങ്‌സിയാൻ (Fengxian) കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മെയ് 27-നായിരുന്നു ക്രൂരത നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയായത്.

ക്ലാസ് നടക്കുമ്പോൾ കുട്ടികൾ സംസാരിച്ചതിൽ പ്രകോപിതയായ ചെൻ എന്ന അധ്യാപിക, കുട്ടികളെ ശിക്ഷിക്കാനായി ഓരോരുത്തരെയായി വരിയായി നിർത്തുന്നത് ക്ലാസ് റൂമിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ആദ്യം ഒരു ആൺകുട്ടിയുടെ കൈവെള്ളയിൽ അധ്യാപിക ചൂടുള്ള ഗ്ലൂ ഗൺ വെച്ച് തൊട്ടു. കുട്ടി പെട്ടെന്ന് തന്നെ കൈ പിൻവലിച്ചെങ്കിലും അധ്യാപിക അവനെ അടിക്കുകയും പിന്നീട് പോകാൻ അനുവദിക്കുകയും ചെയ്തു. തുടർന്നാണ് നാല് വയസ്സുകാരിയായ പെൺകുട്ടിയെ അധ്യാപിക മുന്നോട്ട് വലിച്ചിഴച്ച് കൊണ്ടുവന്നത്.


കുട്ടി ഭയന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും അധ്യാപിക ഗ്ലൂ ഗൺ ഉപയോഗിച്ച് കുട്ടിയുടെ മുകൾ ചുണ്ടിൽ രണ്ട് തവണ ക്രൂരമായി പൊള്ളിക്കുകയായിരുന്നു. ഈ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു പുരുഷ അധ്യാപകൻ ഇത് കണ്ടിട്ടും ഇടപെടാനോ കുട്ടിയെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നത് ക്രൂരതയുടെ ആഴം കൂട്ടുന്നു.സംഭവം നടന്ന അന്ന് വൈകുന്നേരത്തോടെ കുട്ടിയുടെ ചുണ്ടിൽ വലിയ കുമിളകൾ വരികയും, പിന്നീട് അതിൽ നിന്ന് പഴുപ്പ് വരാൻ തുടങ്ങുകയും ചെയ്തു. വേദന സഹിക്കാനാവാതെ കുട്ടി കരഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.




"ഞങ്ങൾ പോലീസിനൊപ്പമാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടത്. ആ രംഗം കണ്ടപ്പോൾ എന്‍റെ നെഞ്ച് തകർന്നുപോയി," കുട്ടിയുടെ അമ്മയായ ഷൗ കണ്ണീരോടെ പറയുന്നു. "ഒരു നാല് വയസ്സുകാരി എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്‍റെ മകളോട് അവർ എന്തിനാണ് ഇത്രയും ക്രൂരത കാണിച്ചത്?"

കുട്ടിക്ക് പരിക്കേറ്റതിനെക്കുറിച്ച് അധ്യാപിക ആദ്യം പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തെളിഞ്ഞു. കുട്ടി സ്വയം വരുത്തിവെച്ച പരിക്കാണെന്നാണ് അധ്യാപിക ആദ്യം മാതാപിതാക്കളോട് പറഞ്ഞിരുന്നത്. പിന്നീട്, അബദ്ധത്തിൽ പറ്റിയതാണെന്ന് പറഞ്ഞ് അവർ തിരുത്തി. ക്ലാസ് റൂം അലങ്കരിക്കാനുള്ള ക്രാഫ്റ്റ് ജോലികൾക്കായി കൊണ്ടുവന്നതായിരുന്നു ഈ ഗ്ലൂ ഗൺ.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ക്ലാസിലെ മറ്റ് കുട്ടികൾക്ക് മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ടെന്നും, അധ്യാപകരുടെ ധാർമ്മികത ഉറപ്പുവരുത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ചൈനയിൽ കുട്ടികൾക്ക് നേരെയുള്ള ഇത്തരം ക്രൂരതകൾ മുൻപും വാർത്തയായിട്ടുണ്ട്. 2024-ൽ ജിയാങ്സി (Jiangxi) പ്രവിശ്യയിൽ നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിക്കുകയും ഇരുട്ടുമുറിയിൽ അടച്ചിടുകയും ചെയ്ത കേസിൽ മൂന്ന് അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ലിയാവോണിംഗ് പ്രവിശ്യയിൽ പെൺകുട്ടിയെ നിരന്തരം മർദ്ദിക്കുകയും തലമുടിയിൽ പിടിച്ച് ചുവരിലിടിപ്പിക്കുകയും ചെയ്ത മറ്റൊരു നഴ്സറി അധ്യാപികയ്ക്ക് കോടതി രണ്ട് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.

Related articles

See all
Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റ...

Popular News

ഫ്‌ളൈദുബായ് വിമാനാക്രമണം: രണ്ട് മാലിദ്വീപ് പൈലറ്റുമാര്‍ അറസ്റ്റില്‍; ഗൂഢാലോചനയുമായി ബന്ധമെ...

Save your stories

Sign in