Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണം ; നടപടി വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ : ഉമ്മന്‍ ചാണ്ടി

രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണം ;  നടപടി വിവാദങ്ങളില്‍ നിന്നും  ശ്രദ്ധതിരിക്കാന്‍ : ഉമ്മന്‍ ചാണ്ടി
കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള പുതിയ സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സർക്കാരിനെതിരായ ആരോപണങ്ങൾ ശ്രദ്ധതിരിച്ചുവിടാനാണ്  ശ്രമമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കർ പക്ഷപാതപരമായാണോ പെരുമാറുന്നത് എന്ന് ജനങ്ങൾ തീരുമാനിക്കും. തോമസ് ഐസകിനെതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കർ പരിഗണിക്കണം. സഭയിലെ അംഗങ്ങളുടെ അവകാശം സംരക്ഷിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണന്നും അദ്ദേഹം പറഞ്ഞു. കൃപേഷ്, ശരത്‌ലാൽ വിഷയത്തിൽ കുടുംബങ്ങൾക്ക് നീതി നൽകാൻ സർക്കാർ തയ്യാറായില്ല. മാതാപിതാക്കളോട് സഹതാപം ഇല്ലാതെ പെരുമാറി. അതുകൊണ്ടാണ് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയത്. വാളയാർ വിഷയത്തിലും സർക്കാർ അട്ടിമറി നടത്തി. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഫ് നേതാക്കൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെയും ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സത്യത്തെ മറച്ചുവെച്ച് ഏതു അന്വേഷണത്തിന് പോയാലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in