Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോഹൻലാൽ–മീന കൂട്ടുകെട്ടിന്റെ ‘ചന്ദ്രോത്സവം 4K’; മീനയുടെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മോഹൻലാൽ–മീന കൂട്ടുകെട്ടിന്റെ ‘ചന്ദ്രോത്സവം 4K’; മീനയുടെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മലയാളികളുടെ പ്രിയതാരം മീനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4K റീ-റിലീസിന്റെ സ്പെഷ്യൽ ബെർത്ത്‌ഡേ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിലെ മീന അവതരിപ്പിച്ച ‘ഇന്ദുലേഖ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് പുതിയ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിറക്കൽ ശ്രീഹരിയുടെ മനസ്സിലെ മായാത്ത പ്രണയമായ ഇന്ദുലേഖയായി മീന അവതരിപ്പിച്ച കഥാപാത്രത്തിനുള്ള മനോഹരമായ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ‘ചന്ദ്രോത്സവം’ 2005 ഏപ്രിൽ 14ന് വിഷു റിലീസായാണ് തിയറ്ററുകളിലെത്തിയത്. മോഹൻലാൽ അവതരിപ്പിച്ച ശ്രീഹരിയുടെയും മീനയുടെ ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. തമിഴ് താരം രഞ്ജിത്ത് അവതരിപ്പിച്ച രാമനുണ്ണി എന്ന വില്ലൻ കഥാപാത്രവും ചിത്രത്തിന്റെ ശ്രദ്ധേയ ഘടകങ്ങളിലൊന്നായിരുന്നു.

പുതിയ സാങ്കേതിക മികവോടെ ഈ കഥാപാത്രങ്ങളെയും ചിത്രത്തിലെ ശ്രദ്ധേയ രംഗങ്ങളെയും വീണ്ടും ബിഗ് സ്ക്രീനിൽ എത്തിക്കുകയാണ് 4K റീ-റിലീസിലൂടെ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരവതരിപ്പിച്ച ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4K ദൃശ്യങ്ങളും Dolby Atmos ശബ്ദ സാങ്കേതികവിദ്യയും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.

വിദ്യാസാഗറിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരി ഒരുക്കിയ പ്രണയഗാനങ്ങളും പുതിയ ശബ്ദമികവോടെ തിയറ്ററുകളിൽ ആസ്വദിക്കാനാകും. മീനയ്ക്കും മോഹൻലാലിനുമൊപ്പം രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങി ശ്രദ്ധേയ താരനിരയും ചിത്രത്തിലുണ്ട്.

അളഗപ്പൻ എൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എൽ. ഭൂമിനാഥനാണ് എഡിറ്റിംഗ്. കലാസംവിധാനം സുരേഷ് കൊല്ലവും നിർവഹിച്ചു. രാജശ്രീ സന്തോഷാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 4K റീമാസ്റ്ററിംഗ് ഹൈ സ്റ്റുഡിയോസും അറ്റ്മോസ് മിക്സിംഗ് ഹരി നാരായണനും നിർവഹിച്ചു. മാർക്കറ്റിംഗ് കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ് എന്നിവരും പി.ആർ.ഒ മനു ശിവനും നിർവഹിക്കുന്നു.



Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in