Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പ്രതിദിനം ഒരു രൂപയല്ലേ ഉള്ളൂ'; വിലക്കയറ്റത്തെ ന്യായീകരിച്ച് മന്ത്രാലയം; എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ജനങ്ങൾ പിഴയൊടുക്കണോ?

'പ്രതിദിനം ഒരു രൂപയല്ലേ ഉള്ളൂ'; വിലക്കയറ്റത്തെ ന്യായീകരിച്ച് മന്ത്രാലയം; എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ജനങ്ങൾ പിഴയൊടുക്കണോ?

കേന്ദ്ര സർക്കാരിന്റെ മുൻനിര ജനക്ഷേമ പദ്ധതിയായ 'പ്രധാനമന്ത്രി ഉജ്ജ്വല യോജന'യുടെ ആനുകൂല്യങ്ങൾ കുത്തനെ വെട്ടിക്കുറച്ചുകൊണ്ട് പാവപ്പെട്ട കുടുംബങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര മന്ത്രാലയം. സാധാരണക്കാരുടെ വാർഷിക ഉപയോഗം കുറവാണെന്ന വിചിത്രമായ ന്യായീകരണം നിരത്തിയാണ്, പ്രതിവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെറും നാലായി പരിമിതപ്പെടുത്തിയത്. 2016-ൽ പദ്ധതി ആരംഭിക്കുമ്പോൾ 12 സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്‌സിഡി, കഴിഞ്ഞ വർഷം ഒൻപതായും ഇപ്പോൾ നാലായും ചുരുക്കിയത് വഴി ദരിദ്ര കുടുംബങ്ങൾക്ക് വലിയൊരു സാമ്പത്തിക ആഘാതമാണ് കേന്ദ്രം സമ്മാനിച്ചിരിക്കുന്നത്.

 അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ഭാരം പൂർണ്ണമായും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡൽഹിയിൽ മാത്രം സിലിണ്ടറിന് 89 രൂപ വർദ്ധിപ്പിച്ചതോടെ, ഒരു എൽപിജി സിലിണ്ടറിന്റെ വില 942 രൂപയിലെത്തി. ജൂൺ ഏഴിന് വരുത്തിയ 29 രൂപയുടെ ഒടുവിലത്തെ വർദ്ധനവിനെ "പ്രതിദിനം ഒരു കുടുംബത്തിന് വെറും ഒരു രൂപയുടെ അധികബാധ്യതയല്ലേ ഉള്ളൂ" എന്ന് പെട്രോളിയം മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ ന്യായീകരിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. നിലവിലെ 300 രൂപ സബ്‌സിഡി കിഴിച്ചാൽ പോലും ഉജ്ജ്വല ഗുണഭോക്താക്കൾ ഇനി ഒരു സിലിണ്ടറിന് 642 രൂപ സ്വന്തം കൈയിൽ നിന്ന് നൽകേണ്ടി വരും.

ആഗോളതലത്തിൽ എണ്ണവില ഉയർന്നതോടെ ഒരു സിലിണ്ടർ വിതരണം ചെയ്യാൻ 1,600 രൂപയിലധികം ചിലവ് വരുന്നുണ്ടെന്നും, ഇതിലൂടെ 1,000 രൂപയുടെ സഹായം തങ്ങൾ നൽകുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ, പാചകവാതകം, പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ വില നിരന്തരം വർദ്ധിപ്പിച്ചിട്ടും എണ്ണക്കമ്പനികൾ നേരിടുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം നികത്താൻ പൊതുജനങ്ങളെ ഇരയാക്കുകയാണ് സർക്കാർ ചെയ്യുന്നത്. പെട്രോളിനും ഡീസലിനും കമ്പനികൾ നേരിടുന്ന നഷ്ടം ചൂണ്ടിക്കാണിച്ച്, എൽപിജി വില കൂട്ടുകയും സബ്‌സിഡി വെട്ടിച്ചുറയ്ക്കുകയും ചെയ്യുന്നത് വഴി കോർപ്പറേറ്റ് നഷ്ടങ്ങൾ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്ന് ഈടാക്കുന്ന ജനവിരുദ്ധ നയമാണ് കേന്ദ്ര സർക്കാർ തുടരുന്നത്.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in