Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സ്നേഹ ഗോൾ ധനരാജിനായി' ഫുട്ബോള്‍ ടൂർണമെന്‍റ് നാളെ

'സ്നേഹ ഗോൾ ധനരാജിനായി' ഫുട്ബോള്‍ ടൂർണമെന്‍റ് നാളെ
പാലക്കാട് : അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് വേണ്ടി സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. 'സ്നേഹ ഗോൾ ധനരാജിനായി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടൂർണമെന്‍റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ധനരാജിന്‍റെ കുടുംബത്തിന് കൈമാറും. ജനുവരി 19 ന് പാലക്കാട് നൂറണി ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വൈകിട്ട് 6 മണിക്കാണ് ടൂർണമെന്‍റ്. ഫ്ലഡ് ലൈറ്റ് മത്സരത്തില്‍ ഇന്ത്യൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ, ഐ.എം വിജയൻ, ഷറഫലി തുടങ്ങിയവർ ബൂട്ടണിയും. പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ധനരാജിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം കായിക മന്ത്രി ഇ.പി ജയരാജനോട് ഉന്നയിച്ചിട്ടുണ്ടെന്നും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. രണ്ട് മത്സരങ്ങളാണ് പ്രദർശന മത്സരത്തിൽ നടക്കുക.

Related articles

See all
Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in