Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉന്നാവോ കേസ്: സി.ബി.ഐ സംഘം പെണ്‍കുട്ടിയുടെ മൊഴി എടുത്തു

ഉന്നാവോ കേസ്: സി.ബി.ഐ സംഘം പെണ്‍കുട്ടിയുടെ മൊഴി എടുത്തു
ഉന്നാവോ കേസ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം ഡൽഹി എയിംസിൽ എത്തി പെൺകുട്ടിയുടെ മൊഴി എടുത്തു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന പെൺകുട്ടിയെ ഇന്നലെ ആണ് ഐ.സി.യു വിൽ നിന്നും വാർഡിലേക്ക് മാറ്റിയത്. ഐ.സി .യു.വിൽ ആയിരുന്നതിനാൽ ഇതുവരെ സി.ബി.ഐ സംഘം പെൺകുട്ടിയുടെ മൊഴി എടുത്തിരുന്നില്ല. അതിനിടെ കേസിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടി. വിചാരണ നീതിപൂർവവും വേഗത്തിലും നടത്തണമെന്നും സുപ്രീം കോടതി നിർദ്ദേശം. വാഹനാപകടം ഉണ്ടായി ഒരു മാസത്തിന് ശേഷമാണ് ഉന്നാവോ പെൺകുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുന്നത്. പെൺകുട്ടി അപകടനില തരണം ചെയ്യാത്തതാണ് മൊഴി എടുക്കൽ വൈകിപ്പിച്ചത്. അപകടനില തരണം ചെയ്ത പെൺകുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഇന്നലെ വാർഡിലേക്ക് മാറ്റിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അപകടത്തിൽ പരിക്കേറ്റ അഭിഭാഷകന്‍റെ മൊഴി ഇത് വരെ സി.ബി.ഐ രേഖപ്പെടുത്തിയിട്ടില്ല. വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടി. ബലാത്സംഗ കേസിൽ വിചാരണ പൂർത്തിയാക്കാൻ എത്ര ദിവസം കൂടി വേണമെന്ന് അറിയിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി, വിചാരണ നീതിപൂർവവും വേഗത്തിലും നടത്തണമെന്നും നിർദ്ദേശിച്ചു. വിചാരണ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് നീട്ടണമെന്ന് പ്രതിയായ ബി.ജെ.പി നേതാവ് കുൽദീപ് സിംഗ് സെൻഗർ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് കേസിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in