Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SHIP ACCIDENT| കേരളതീരത്ത് ചരക്കുകപ്പലിന് തീ പിടിച്ചു; അമ്പതോളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

SHIP ACCIDENT| കേരളതീരത്ത് ചരക്കുകപ്പലിന് തീ പിടിച്ചു; അമ്പതോളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു
കൊളംബോയില്‍ നിന്ന് മുംബൈയിലേയ്ക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറ് ഭാഗത്തായി കേരള തീരത്തുനിന്ന് 120 കിലോമീറ്റര്‍ അകലെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീപിടിത്തത്തെത്തുടര്‍ന്ന് 50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതായും വിവരമുണ്ട്. 650ല്‍ അധികം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം. 40 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നുവെന്നും ഇവരില്‍ 18 പേര്‍ കടലില്‍ ചാടിയതായും സൂചനയുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും സംഘങ്ങള്‍ കൊച്ചിയില്‍ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ബേപ്പൂരില്‍ നിന്നും സംഘമെത്തുമെന്ന് വിവരമുണ്ട്. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും രക്ഷാദൗത്യത്തിലുണ്ട്. കപ്പലില്‍ നിരവധി തവണ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും പറയപ്പെടുന്നു. മദര്‍ഷിപ്പുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ വിവിധ തുറമുഖങ്ങളില്‍ എത്തിക്കുന്ന ഫീഡര്‍ ഷിപ്പാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്നും പുറപ്പെട്ടത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in