Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

കുട്ടികളുടെ മനസ്സ് കീഴടക്കി കലാം സ്റ്റാൻഡേർഡ് 5 ബി

കുട്ടികളുടെ മനസ്സ് കീഴടക്കി  കലാം സ്റ്റാൻഡേർഡ് 5 ബി
90 കളുടെ ഒടുക്കം മുതൽ 2005 വരെ മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പകിട പകിട പമ്പരം എന്ന പരമ്പരയുടെ സൃഷ്ടാവായ ടോം ജേക്കബ്ബ് നിർമ്മാതാവായും അഭിനേതാവായും ശക്തമായ തിരിച്ച് വരവിനൊരുങ്ങുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന കുട്ടികളുടെ ചലച്ചിത്രം കുരുന്ന് ഹൃദയങ്ങൾ കീഴടക്കുന്നു.  ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടന്ന 29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും ചേർന്നൊരുക്കിയ വ്യൂയിംഗ് റൂമിൽ തുടർച്ചയായി നാല് ദിവസമാണ് തലസ്ഥാനത്തെ സ്ക്കൂൾ കുട്ടികൾക്കായി കലാം സ്റ്റാൻഡേർഡ് 5 ബി പ്രദർശിപ്പിച്ചത്. ആൻമരിയ പ്രസന്‍റേഷന് വേണ്ടി ലാൽജി ക്രിയേഷൻസുമായി ചേർന്ന് ടോം ജേക്കബ്ബ് നിർമ്മിച്ച ഈ ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും ചിത്ര സംയോജനവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിജു മിത്രൻ മാത്യുവാണ്. ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കിയിരിക്കുന്ന ചിത്രം മദ്ധ്യ പ്രദേശിലാണ് ചിത്രീകരിച്ചത്.കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് കലാം സ്റ്റാൻഡേർഡ് 5 ബി പറയുന്നത്. ടോം ജേക്കബ്ബിനൊപ്പം ആഞ്ചലോ ക്രിസ്റ്റ്യാനോ, മെലീസ, നിമിഷ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെറുബാല്യത്തിൽ ഉത്തരേന്ത്യയിലെത്തപ്പെട്ട അലി തൻ്റെ മക്കളിലൂടെ മലയാള നാടിന്‍റെ മത സൗഹാർദ്ദവും പാരമ്പര്യവും പിന്തുടരാൻ ശ്രമിക്കുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന്‍റെ വരവോടെ തനിക്ക് പൗരത്വം നഷ്ടപ്പെടുമോയെന്ന ഭയം അലിയെ ഗ്രസിക്കുന്നു. എന്നാൽ മകൻ അലിയുടെ ബുദ്ധിപരമായ നീക്കം പല അപ്രതീക്ഷിത സംഭവങ്ങൾക്കും കാരണമാകുന്നു. ചിത്രത്തിൻ്റെ ആദ്യ പ്രദർശനങ്ങൾ കണ്ട വിദ്യാർത്ഥികളുടെ ആവേശകരമായ പ്രതികരണങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലഭ്യമാകുന്ന തിയേറ്റുകളിലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിൽ എൽ.ഇ ഡി സ്ക്രീനിലും സിനിമ പ്രദർശിപ്പിക്കാനാണ് ടോം ജേക്കബ്ബിൻ്റെ നീക്കം. ഉപജീവന മാർഗ്ഗത്തിനായുള്ള കഷ്ടപ്പാടുകൾക്കിടയിലും ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിതമുഴിഞ്ഞു വച്ചിരിക്കുന്ന ടോം ജേക്കബ്ബിന് സർവ്വ പിന്തുണയുമായി ഒട്ടേറെ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in