Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി
Child-rape-case കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പോക്‌സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്. പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങളിൽ എല്ലാം കടുത്ത ശിക്ഷ നൽകുന്നതിന്‍റെ ഭാഗമായാണ് ഭേദഗതി. പിഞ്ചുകുട്ടികൾക്ക് എതിരെയും പ്രായപൂർത്തിയാകാത്തവർക്കും എതിരേയും കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ഇനി വധശിക്ഷ നൽകും. ഇതിനായി 2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്യാനും ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗം അനുമതി നൽകി. കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്ക് എല്ലാം കടുത്ത ശിക്ഷ നൽകുന്നതിന്‍റെ ഭാഗമായാണ് നിയമഭേദഗതിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കുട്ടികളെ ഉപയോഗിച്ചുള്ള നീലചിത്രങ്ങൾ നിരോധിക്കാനും നിയമഭേദഗതി ശുപാർശ ചെയ്യുന്നു. ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും സോഷ്യൽ മീഡിയ വഴി കൈമാറുന്നതിനും പിഴ ഈടാക്കും. https://youtu.be/z3Ktuli39sc

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in