Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘സിമ്പിൾ ചീഫ് മിനിസ്റ്റർ’: കേരളത്തിന്റെ ഭംഗിയും ആതിഥേയത്വവും മനംകവർന്നു: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശ വ്ലോഗർ സംഘം

‘സിമ്പിൾ ചീഫ് മിനിസ്റ്റർ’: കേരളത്തിന്റെ ഭംഗിയും ആതിഥേയത്വവും മനംകവർന്നു: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശ വ്ലോഗർ സംഘം

കേരളത്തിന്റെ നിബിഡമായ പച്ചപ്പും സമ്പന്നമായ സംസ്‌കാരവും ഭക്ഷണവൈവിധ്യവും തങ്ങളെ ഏറെ വിസ്മയിപ്പിച്ചതായി ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സംഘം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് 19 രാജ്യങ്ങളിൽ നിന്നുള്ള 35 അംഗ വ്ലോഗർമാർ കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അദ്ദേഹവുമായി നടന്ന ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം, 'സിമ്പിൾ ചീഫ് മിനിസ്റ്റർ' എന്ന് വിശേഷിപ്പിച്ച സംഘം, ഉഷ്മളമായ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയും വീണ്ടും കേരളം സന്ദർശിക്കാനുള്ള ആഗ്രഹം പങ്കുവെക്കുകയും ചെയ്തു.

കേരളത്തിന്റെ പരമ്പരാഗത ഭക്ഷണ സംസ്കാരവും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും സന്ദർശകരിൽ വലിയ സ്വാധീനമുണ്ടാക്കി. 32 വിഭവങ്ങൾ അടങ്ങിയ ഇലയിലെ വിഭവസമൃദ്ധമായ സദ്യ അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് ചൈനീസ് വ്ലോഗർ ചെൻ യോങ്സി അഭിപ്രായപ്പെട്ടു. റഷ്യൻ വ്ലോഗർ എലിന പെർവേസിവയെ ഇവിടുത്തെ പ്രകൃതിഭംഗി ആകർഷിച്ചപ്പോൾ, സൗദി വ്ലോഗർ ഇമാൻ മുഹമ്മദ് സമീർ ഇന്ത്യയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. കൂടാതെ, സോഷ്യൽ മീഡിയയിൽ കണ്ടതിനേക്കാൾ മനോഹരമാണ് നേരിൽ കണ്ട അനുഭവമെന്ന് യു.എ.ഇ.യിൽ നിന്നുള്ള ഇൻഫ്ലുവൻസർമാരായ നൂറ അബ്ദുള്ളയും അഹമ്മദ് മൗസ്തഫയും സാക്ഷ്യപ്പെടുത്തി.

സിനിമകളിലും വീഡിയോകളിലും കണ്ട കേരളത്തിന്റെ ഭംഗി വെറുമൊരു ഗ്രാഫിക്സ് അല്ലെന്നും തികച്ചും യാഥാർത്ഥ്യമാണെന്നും എത്യോപ്യൻ വ്ലോഗർ കസിം മേക്ക പറഞ്ഞു. സംസ്ഥാനത്തിന്റെ ശുചിത്വവും ക്രാഫ്റ്റ് ബസാറുകളും വിനോദസഞ്ചാര സാധ്യതകളും ഈജിപ്തിൽ നിന്നുള്ള ഫാത്തിമ എൽസഹ്റയും മറിയ അബ്ദുള്ളയും പ്രത്യേകമായി പ്രശംസിച്ചു. സന്ദർശനത്തിനു ശേഷം സംഘം കുമരകത്തേക്ക് തിരിച്ചു. തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐ.ടി. മേഖലകൾ എന്നിവയുടെ വികസനത്തിലൂടെ കേരളത്തെ ഒരു പ്രധാന ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്ബ് തുടങ്ങിയ പദ്ധതികളിൽ പ്രവാസി മലയാളികൾ നിക്ഷേപത്തിന് മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പ്രതിനിധികളോട് സംസാരിക്കവെ അഭ്യർത്ഥിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in