Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; ഇന്ത്യ - ഓസ്ട്രേലിയ അണ്ടർ-19 മത്സരം തടസ്സപ്പെട്ടു

നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; ഇന്ത്യ - ഓസ്ട്രേലിയ അണ്ടർ-19 മത്സരം തടസ്സപ്പെട്ടു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇന്ത്യ അണ്ടർ-19, ഓസ്ട്രേലിയ അണ്ടർ-19 ടീമുകൾ തമ്മിൽ നടന്നിരുന്ന യൂത്ത് ടെസ്റ്റ് മത്സരത്തിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ മാർഗ്ഗമെത്തിയ ഭീഷണിയെ തുടർന്ന് സ്റ്റേഡിയത്തിൽ പോലീസും ബോംബ് ഡിസ്പോസൽ സ്ക്വാഡും ഫയർഫോഴ്സും ചേർന്ന് സുരക്ഷാ പരിശോധന നടത്തി.

ഒക്ടോബർ നാല് മുതൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് എ-യിൽ ഇരുടീമുകളും തമ്മിലുള്ള ചതുർദിന മത്സരം നടക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.15-ഓടെയാണ് ഇ-മെയിൽ സന്ദേശം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഭീഷണിയെ തുടർന്ന് കളിക്കളത്തിലുണ്ടായിരുന്ന ഇരുടീമിലെയും താരങ്ങളെയും ഒഫീഷ്യലുകളെയും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

നവംബർ 21-ന് ഈ സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന പ്രശസ്ത പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിക്കും ഇതേ സന്ദേശത്തിൽ ഭീഷണിയുണ്ട്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുമായി ഗുജറാത്ത് പോലീസും സൈബർ സെല്ലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Save your stories

Sign in