Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂർ മൊകേരിയിൽ കോൺഗ്രസ് പ്രവർത്തകന്‍റെ കടയ്ക്കുനേരെ ബോംബേറ്

കണ്ണൂർ മൊകേരിയിൽ കോൺഗ്രസ് പ്രവർത്തകന്‍റെ കടയ്ക്കുനേരെ ബോംബേറ്
കണ്ണൂർ∙ പാനൂർ മൊകേരി പാത്തിപ്പാലത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കടയ്ക്കുനേരെ ബോംബേറ്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കെ.എം രഞ്ജിത്തിന്‍റെ മിനർവ ടെയ്‌ലേഴ്സിന് നേരെയാണ് രാത്രിയുടെ മറവിൽ ബോംബേറുണ്ടായത്. കടയുടെ ഷട്ടറും ചുമരും ബോംബേറിൽ തകർന്നു. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി. സാജു, വി നാസർ മാസ്റ്റർ, ഹരിദാസ് മൊകേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സി.പി.എം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് നേതാക്കൾ പറയുന്നു. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in