Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

TELENGANA| തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സ്‌ഫോടനം: മരണം 45 ആയി; നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നു

TELENGANA| തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സ്‌ഫോടനം: മരണം 45 ആയി; നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നു
തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സ്‌ഫോടനത്തില്‍ മരണം 45 ആയി ഉയര്‍ന്നു. തകര്‍ന്ന കെട്ടിടത്തിനിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചികിത്സയിലുള്ള പലരും ഗുരുതരാവസ്ഥയിലാണ്. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പശമൈലാരാമില്‍ പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. അപകടത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുള്ള മറ്റ് ചില കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 150 ഓളം തൊഴിലാളികള്‍ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നതെന്നുമാണ് വിവരം. കമ്പനിയിലെ ജീവനക്കാരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in