Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം; രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് പോരാടും: സോണിയാ ഗാന്ധി

എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം; രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് പോരാടും: സോണിയാ ഗാന്ധി
എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സോണിയാ ഗാന്ധി. എല്ലാവരുടെയും പുരോഗതിക്കും ദരിദ്രര്‍ക്കുള്ള നീതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലവും പോരാടിയത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്‍റെ ഓരോ കോണിലും യുവാക്കള്‍ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നു, സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു, ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഭയാനകമായ വിവേചനം നേരിടുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാകുന്നതും പാവപ്പെട്ടവര്‍ പിന്തള്ളപ്പെടുന്നതും എന്നില്‍ വേദന നിറക്കുന്നതാണെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ 'ന്യായ് പത്ര'യും ഗ്യാരന്‍റികളും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുകയും ഇന്ത്യയിലെ ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രതിജ്ഞാബദ്ധരാണെന്ന് സോണിയാ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in