Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപി തുണച്ചു, കിടങ്ങൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു

ബിജെപി തുണച്ചു, കിടങ്ങൂര്‍ പഞ്ചായത്ത്  എല്‍ഡിഎഫ് പിടിച്ചെടുത്തു
ബിജെപി അംഗത്തിന്റെ പിന്തുണയോടെ കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം വാര്‍ഡ് അംഗമാണ് ബിനു. ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി.വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെയായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആകെ അഞ്ചു പേരാണ് ബിജെപി അംഗങ്ങളായ പഞ്ചായത്തിലുള്ളത്. ഇവര്‍്ക്ക് വിപ്പു നല്‍യിരുന്നു. ഇതില്‍ 4 പേരും കേരള കോണ്‍ഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.കേരളകോണ്‍്ഗ്രസിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതിന് ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുന:സ്ഥാപിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങളില്‍ ഒരാള്‍ കൂറുമാറി സിപിഎമ്മുമായി ചേര്‍ന്ന് അധികാരത്തിലെത്തുന്നത്. ബിജെപിയുടെ വിജയന്‍ ഉള്‍പ്പെടെ 5 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് കൈപ്പറ്റാന്‍ വിജയന്‍ വിസമ്മതിച്ചുവെന്നാണ് അറിവ്. ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി.വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ എത്തി

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

Kerala Police | എസ് എഫ് ഐക്കാര്‍ക്കു നേരേ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം; കോട്ടയം ഡിവൈ...

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Latest News

ഷൈനിയേയും മക്കളേയും ആത്മഹത്യയിലേയ്ക്കു തള്ളിവിട്ടത് നോബിയുടെ ഈഗോ

Save your stories

Sign in