Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പോളിങ് ബൂത്തില്‍ ബി.ജെ.പി ചിഹ്നവുമായി കയറി; ബി.ജെ.പി എം.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീട്ടുതടങ്കലിലാക്കി

പോളിങ് ബൂത്തില്‍ ബി.ജെ.പി ചിഹ്നവുമായി കയറി; ബി.ജെ.പി എം.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീട്ടുതടങ്കലിലാക്കി
ലക്നൗ: ബി.ജെ.പി ചിഹ്നവുമായി പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറിയ ബി.ജെ.പി എം.പിയെ വീട്ടുതടങ്കലിലാക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍. ബുലന്ദ്ശഹറിലെ എം.പിയായ ഭോല സിങ്ങിനെയാണ് തടവിലാക്കിയത്. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിട്ടും പോളിങ് ബൂത്തിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ബി.ജെ.പിയുടെ ചിഹ്നം പതിച്ച ബാന്റ് ധരിച്ചുകൊണ്ടായിരുന്നു സിങ് ബൂത്തിനുള്ളിലേക്ക് കയറിയത്. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളില്‍ ഒന്നാണ് ബുലന്ദ്ശഹര്‍. 2014ലെ തെരഞ്ഞെടുപ്പില്‍ 421973 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ ജാദവിനെ ഭോലാ സിങ് പരാജയപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് ജനവിധി തേടിയത്. തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും ഇന്നായിരുന്നു വോട്ടെടുപ്പ്.

Related articles

See all
Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Save your stories

Sign in