Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| 'സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച': സ്വര്‍ണ്ണ നികുതി വെട്ടിപ്പ് തടയുന്നതില്‍ വന്‍വീഴ്ച': സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍

V D Satheesan|    'സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച': സ്വര്‍ണ്ണ നികുതി വെട്ടിപ്പ് തടയുന്നതില്‍ വന്‍വീഴ്ച': സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍
സംസ്ഥാന ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത ഗുരുതരമായ ധനപ്രതിസന്ധിയില്‍ കേരളം കൂപ്പുകുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും കാരണം ജനജീവിതം സ്തംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയോളം സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ വേളയിലും സര്‍ക്കാര്‍ വക സംഘടനകള്‍ കൈകൊട്ടിക്കളികളും വാഴ്ത്തുപാട്ടുകളും നടത്തുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണ്ണ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ വന്‍ വീഴ്ചയാണ് സര്‍ക്കാരിന് സംഭവിച്ചത്. സംസ്ഥാനത്ത് വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നു. നികുതി വകുപ്പ് ഇന്ന് കാര്യക്ഷമത ഇല്ലായ്മയുടെ പര്യായമായി മാറിയിരിക്കുകയാണ്. നികുതി പിരിവിലും ഘടനയിലും ശാസ്ത്രീയമായ ഒരു സമീപനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി കാരണം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പോലും നല്‍കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കൂടാതെ, സംസ്ഥാനത്ത് ഹൃദയശസ്ത്രക്രിയകള്‍ വരെ മുടങ്ങുന്ന അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ നല്‍കുവാനുള്ള കുടിശ്ശികയുടെ കണക്കുകള്‍ സഭയില്‍ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in