Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പിക്ക് ജിന്ന പ്രിയപ്പെട്ടവന്‍; ഇനിമുതല്‍ ഭാരതീയ ജിന്നാ പാര്‍ട്ടിയെന്ന് വിമര്‍ശനം

ബി.ജെ.പിക്ക് ജിന്ന പ്രിയപ്പെട്ടവന്‍; ഇനിമുതല്‍ ഭാരതീയ ജിന്നാ പാര്‍ട്ടിയെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നതിനെതിരെ വിമര്‍ശനം ശക്തം. ബിജെപിയെ ഭാരതീയ ജിന്ന പാര്‍ട്ടി എന്ന് വിളിക്കാമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പരിഹാസം. നെഹ്രുവിനേക്കാള്‍ ബിജെപി നേതാക്കള്‍ക്ക് പ്രിയം ജിന്നയെ ആണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നുവെന്ന മധ്യപ്രദേശിലെ രത്ലം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗുമന്‍ സിംഗ് ദാമോദാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും ദാമോര്‍ ആരോപിച്ചിരുന്നു. ദേശീയ സുരക്ഷയും പാകിസ്ഥാന്‍ വിരുദ്ധതയും പ്രചാരണ ആയുധമാക്കി ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപി വോട്ട് തേടിരുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയുടെ പരാമര്‍ശം വരും ദിവസങ്ങളില്‍ ബിജെപിക്ക് തലവേദനയാകുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ കരുതുന്നത്.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Save your stories

Sign in