Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരായ ചുവടുവെപ്പാണ് ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധി

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരായ ചുവടുവെപ്പാണ് ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധി
  തുംകൂർ/കർണാടക: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കർണാടകയില്‍ പ്രയാണം തുടരുന്നു. വന്‍ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. യാത്രയുടെ 33-ാം ദിവസമായ ഇന്ന് രാവിലെ 6.35 നാണ് പദയാത്ര ആരംഭിച്ചത്. പോച്ച്കട്ടെയില്‍ നിന്ന് പ്രയാണം തുടങ്ങിയ യാത്ര ബസവനഗുഡിയില്‍ ആദ്യ ഘട്ടം പൂർത്തിയാക്കി. ബസവനഗുഡിക്ക് അടുത്തുള്ള ഒരു മൈതാനത്തിലാണ് സ്ഥിരം പദയാത്രികരുടെ ഇന്നത്തെ ഉച്ചവിശ്രമം. ഉച്ചയ്ക്ക് ശേഷം പുനഃരാരംഭിക്കുന്ന പദയാത്ര ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് അടുത്തുള്ള ഹർത്തികോട്ട് ഗ്രാമത്തിലെത്തിച്ചേരും. ചരിത്രപരമായ ദൗത്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വർത്തമാന കാലത്തും രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെയാണ് കോൺ​ഗ്രസിന്‍റെ പോരാട്ടം. അതിനു വേണ്ടിയുള്ള ഉറച്ച ചുവടുകളാണ് ഭാരത് ജോഡോ യാത്രയിലൂടെ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര ഒരു മാസം പിന്നിട്ടതോടെ മിക്ക യാത്രികരുടെയും പാദങ്ങൾ വിണ്ടു കീറി. മുറിവേറ്റിട്ടും അവരെല്ലാം ആവേശത്തേരിലാണ്. ഓരോ ദിവസവും വൈകുന്നേരം അവരെ നേരിൽക്കണ്ട് രാഹുൽ ​ഗാന്ധി അഭിവാദ്യം നടത്തുന്നുണ്ട്. തുംകൂർ ജില്ലയിൽ നിന്നും ചിത്രദുർഗ ജില്ലയിലേക്ക് ഇന്ന് യാത്ര പ്രവേശിക്കും.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in