Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടിസ്ഥാനവർഗ ജനവിഭാഗങ്ങളുമായി സംവദിച്ച് രാഹുല്‍; ഐക്യ മുന്നേറ്റ യാത്രയായി ഭാരത് ജോഡോ

അടിസ്ഥാനവർഗ ജനവിഭാഗങ്ങളുമായി സംവദിച്ച് രാഹുല്‍; ഐക്യ മുന്നേറ്റ യാത്രയായി ഭാരത് ജോഡോ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാലാം ദിവസത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കി. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ നയിക്കുന്ന യാത്രയ്ക്ക് വന്‍ ജനപിന്തുണയാണ് നാലാം ദിവസവും ലഭിക്കുന്നത്. ഇന്ന് വൈകിട്ടോടെ കേരള അതിർത്തിയിലെത്തുന്ന യാത്ര അടുത്ത ദിവസം മുതൽ കേരളത്തിൽ പര്യടനം ആരംഭിക്കും. മതപരമായും ഭാഷാപരമായും രാജ്യത്തെ വിഭജിക്കുന്ന ബിജെപി രാഷ്ട്രീയത്തിനെതിരെ വൻ ജനാവലിയുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നോട്ടുപോകുന്നത്. യാത്ര കന്യാകുമാരി ജില്ല കടന്നപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾ രാഹുലിനെ പിന്തുടരുകയാണ്. നാലാം ദിവസമായ ഇന്ന് മുളകുമൂട് നിന്ന് ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. നാസിക് ഡോളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ കാത്തുനിന്നിരുന്നു. 9.20 ഓടെ തന്നെ യാത്ര മാർത്താണ്ഡം ക്രിസ്റ്റ്യൻ കോളേജിൽ എത്തി. മുൻ ദിവസത്തേതിന് സമാനമായി ജനക്കൂട്ടത്തിന്‍റെ ആവേശത്തെ നിയന്ത്രിക്കാൻ പോലീസ് സംവിധാനങ്ങൾ പ്രയാസപ്പെട്ടു. ഉച്ചയ്ക്ക് 2 മണിക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നശേഷിക്കാർക്കായുള്ള അവകാശ സംരക്ഷണ പ്രവർത്തകർ എന്നിവരുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഇന്ന് പാറശാലയില്‍ എത്തിച്ചേരുന്ന യാത്ര, നാളെ മുതല്‍ കേരളത്തില്‍ പര്യടനം ആരംഭിക്കും. 19 ദിവസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 29 ന് കർണാടകത്തിലേക്ക് പ്രവേശിക്കും.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in