Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബെന്നി ബെഹനാന്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകും

ബെന്നി ബെഹനാന്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകും
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി വിശ്രമത്തിലായിരുന്ന ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിയെത്തുന്നു. നാളെ പുത്തന്‍കുരിശില്‍ എ.കെ ആന്റണി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ ബെന്നി ബെഹനാന്‍ പങ്കെടുക്കും. ശേഷം വാഹന പ്രചാരണ ജാഥയുമായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ സജീവമാകും. കഴിഞ്ഞ ഒരാഴ്ച്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനോവിഷമം ഉണ്ടാക്കിയെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു. പ്രചാരണ രംഗത്തെ തന്റെ അസാന്നിധ്യം മറികടക്കാന്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി ബെഹനാന്റെ അസാന്നിധ്യത്തില്‍ പി.ടി. തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഈ മാസം അഞ്ചാം തീയതിയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in