Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബെഗുസരായിയില്‍ മുസ്ലിം വയോധികനെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിച്ചു; ബീഫ് കൈവശം വെച്ചതിന് വയോധികനെതിരെ കേസ്

ബെഗുസരായിയില്‍ മുസ്ലിം വയോധികനെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിച്ചു; ബീഫ് കൈവശം വെച്ചതിന് വയോധികനെതിരെ കേസ്
ബീഹാര്‍: ബീഹാറിലെ ബെഗുസരായിയില്‍ മുസ്ലിംവയോധികനെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിച്ചു. 48കാരനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനാണ് ക്രൂരമായ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനു പിന്നില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരാണെന്ന് കുടുംബം ആരോപിക്കുന്നു. സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് ഇസ്തിഖാറിനെ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബോധം നഷ്ടമാവുന്നതുവരെ തുടര്‍ച്ചയായി മര്‍ദ്ദിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മുഹമ്മദ് ഇസ്തിഖാറിന് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും കുറ്റക്കാരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. മുഹമ്മദ് ഇസ്തിഖാറിനെതിരെ ബീഫ് കൈവശം വെച്ചു എന്ന കേസ് പൊലീസ് ചുമത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. മകളുടെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലേക്ക് ബീഫുമായി വരികയായിരുന്ന മുഹമ്മദ് ഇസ്തിഖാറിനെ മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകള്‍ തടയുകയും മര്‍ദ്ദിക്കുകയുമയിരുന്നു. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇസ്തിഖാര്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ കണ്ട് വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വീഴ്ത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മുഹമ്മദ് ഇസ്തിഖാറിന്റെ കൈവശമുണ്ടായിരുന്ന 16000 രൂപ സംഘം തട്ടിയെടുത്തതായും ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദിച്ചിരുന്ന സംഘത്തിലുണ്ടായിരുന്നവരെല്ലാം തങ്ങള്‍ക്ക് പരിചിതമായ മുഖങ്ങളാണെന്നും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Save your stories

Sign in