Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുക്കിയ പ്ലേ ഓഫ് മല്‍സരക്രമം BCCI പുറത്തു വിട്ടു; അറിയാം എവിടെ, എന്നൊക്കെ?

പുതുക്കിയ പ്ലേ ഓഫ് മല്‍സരക്രമം BCCI പുറത്തു വിട്ടു; അറിയാം എവിടെ, എന്നൊക്കെ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം സീസണ്‍ അവസാന നിമിഷത്തിലേക്ക് എത്തുകയാണ്. പ്ലേ ഓഫ് മത്സരങ്ങളുടെ പുതുക്കിയ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. ന്യൂ ചണ്ഡീഗഢിലും അഹമ്മദാബാദിലുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 3 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഫൈനല്‍ മല്‍സരം നടക്കും. ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ അവസാന നാലു മത്സരങ്ങള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മല്‍സരങ്ങള്‍ വീണ്ടും പുനരാരംഭിച്ചപ്പോഴാണ് മല്‍സരക്രമത്തില്‍ മാറ്റം വന്നത്. ന്യൂ ചണ്ഡീഗഢിലെ പിസിഎ സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിങ്ങനെയുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. ക്വാളിഫയര്‍ 2, ഫൈനല്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. ക്വാളിഫയര്‍ 1 ല്‍ പട്ടികയിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടും. ക്വാളിഫയര്‍ 1 ല്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും ക്വാളിഫയര്‍ 2 ല്‍ മല്‍സരിക്കും. അവസാനം ഫൈനല്‍ മല്‍സരം. കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും പരിഗണിച്ചാണ് വേദികള്‍ നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റേതാണ് പുതിയ മല്‍സരക്രമത്തിന്റെ തീരുമാനം. ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന്റെ വേദിയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി. ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്.  

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Save your stories

Sign in