Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അടിച്ചമർത്തപ്പെടുന്ന ജനവിഭാഗം ഒന്നിച്ചുനില്‍ക്കണം : ചന്ദ്രശേഖർ ആസാദ്

അടിച്ചമർത്തപ്പെടുന്ന ജനവിഭാഗം ഒന്നിച്ചുനില്‍ക്കണം : ചന്ദ്രശേഖർ ആസാദ്
ന്യൂഡൽഹി: കീഴാള ജനവിഭാഗം അധികാരത്തിലെത്തിയേ തീരുവെന്ന് ഭീം ആർമി നേതാവും ദളിത് ആക്റ്റിവിസ്റ്റുമായ ചന്ദ്രശേഖർ ആസാദ്. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.പി യിൽ ബി.ജെ.പിക്കെതിരെ കീഴാള പ്രതിരോധം നടത്തിയ വ്യക്തിയാണ് ചന്ദ്രശേഖർ ആസാദ്. ബി.ജെ.പി യോടുള്ള ആശയപരമായ ഏറ്റുമുട്ടലിന്‍റെ ഭാഗമായി തന്‍റെ ഗ്രാമത്തിന് മുന്നിൽ 'പ്രബുദ്ധരായ ചാമർമാർ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന ബോർഡ് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് ദളിത് വിഭാഗത്തോട് ആഹ്വാനം ചെയ്തിരുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി 2017 മുതല്‍ ഒരു വർഷത്തിലധികം ജയിലിലടക്കപ്പെടുകയും ചെയ്തു ചന്ദ്രശേഖര്‍ ആസാദ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in