Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ശ്രീലങ്കന്‍ യാത്രകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക: മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം

ശ്രീലങ്കന്‍ യാത്രകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക: മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം
MEA ശ്രീലങ്കയിലേക്കുള്ള യാത്രകൾ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത് . അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ ശ്രീലങ്കന്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായോ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനുമായോ ഹാംബന്‍ടോട്ടയിലെയോ ജാഫ്‌നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണമെന്നും  മന്ത്രാലയം അറിയിച്ചു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിലവില്‍ ശ്രീലങ്കയ്ക്ക് ഉള്ളിലുള്ള യാത്രകള്‍ക്ക് പോലും കര്‍ശന നിയന്ത്രണങ്ങളുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in