Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീട് ആക്രമിച്ച സംഭവം; പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം പൊളിയുന്നു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീട് ആക്രമിച്ച സംഭവം;  പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം പൊളിയുന്നു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
പയ്യന്നൂര്‍: വി. കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി. പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയംഗം അജയ് കൃഷ്ണ, ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെക്കാന്‍ ശ്രമിച്ച അക്രമി സംഘം, വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. ജനല്‍ തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാറില്‍ തീ ആളിക്കത്തുന്നത് കണ്ടത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പുരുഷോത്തമന്‍ വി. കുഞ്ഞികൃഷ്ണനൊപ്പം നിന്നതാണ് അക്രമത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പുരുഷോത്തമന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in