Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അസമിലെ വ്യാജമദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി

അസമിലെ വ്യാജമദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം  143 ആയി
അസമിലെ വ്യാജമദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. മരിച്ചവരുടെ എണ്ണം 143 ആയി. ഞായറാഴ്ച മാത്രമായി 45 തൊഴിലാളികളാണ് മരിച്ചത്. ഇരുന്നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സം ഭവവുമായി ബന്ധപ്പെട്ട് 12 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആസാമിലെ ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലാണ് ആളുകൾ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മ രിച്ചവരിൽ ഭൂരിഭാഗവും. വ്യാഴാഴ്ച രാത്രി മുതൽ വ്യാജമദ്യം കഴിച്ച് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകും. സംഭവുമായി ബന്ധപ്പെട്ട് 90 കേസുകൾ രജിസ്റ്റർ ചെയ്തു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in