Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ് സെമി ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഏഷ്യൻ ഗെയിംസ് സെമി ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം,  ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരത്തിൽ ഇന്ത്യൻ നിരയിൽ യുവതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ, മലയാളി താരം സഞ്ജു സാംസണും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. വൈഭവും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യക്കായി ഇന്നത്തെ മത്സരത്തിൽ ഓപ്പണർമാരാകും. സഞ്ജു സാംസൺ മൂന്നാം നമ്പറിലും, ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാം നമ്പറിലും ക്രീസിലെത്തും. വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ അഞ്ചാമനായാണ് ഇറങ്ങുന്നത്.

വൈസ് ക്യാപ്റ്റൻ തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ കക്കളത്തിലിറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് എന്നിവർ സ്പിന്നർമാരായി ടീമിലിടം നേടിയപ്പോൾ, ജസ്പ്രീത് ബുംറയാണ് നിരയിലെ ഏക പേസർ. ജപ്പാനെതിരായ ഏക ടി20 മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്ന ബുംറ ഈ നിർണായക മത്സരത്തിലൂടെ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ബുംറ തിരിച്ചെത്തിയതോടെ പേസർ അർഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായി. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനായിരുന്നു ക്വാർട്ടറിലെ എതിരാളികൾ. എന്നാൽ മഴമൂലം ടോസ് പോലും സാധ്യമാകാതെ വന്നതോടെ അഫ്ഗാനെതിരായ മത്സരം ഉപേക്ഷിക്കേണ്ടിവരികയും, റാങ്കിംഗിന്റെ മുൻതൂക്കം വഴി ഇന്ത്യ സെമിയിലെത്തുകയുമായിരുന്നു.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ:

വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Save your stories

Sign in