Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതുവര്‍ഷാഘോഷം സംഘര്‍ഷമായി; എ.എസ്.ഐക്ക് വെട്ടേറ്റു

പുതുവര്‍ഷാഘോഷം സംഘര്‍ഷമായി; എ.എസ്.ഐക്ക് വെട്ടേറ്റു
കാസര്‍കോട്: പുതുവത്സര ദിനത്തിൽ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകർത്തു; എട്ടംഗ സംഘത്തെ തിരയുന്നു, ഒരാൾ വലയിൽ പുതുവത്സര ദിനത്തിൽ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അക്രമികൾ പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു.ചൊവ്വാഴ്ച പുലർച്ചെ കളനാട് ജംഗ്ഷനിലാണ് സംഭവം. ബേക്കൽ സ്‌റ്റേഷനിലെ എ.എസ്.ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി വെട്ടേറ്റ ജയരാജിനെ മംഗ്ലൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയുടെ എല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും .പോലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് പരിക്കുകളോടെ ഓടി രക്ഷപ്പെട്ടാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ബേക്കൽ എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും എത്തുമ്പോൾ ചോരയിൽ കുളിച്ച് എ.എസ്.ഐ റോഡിൽ വീണ് കിടക്കുകയായിരുന്നു. ഉടൻ ഉദുമ നേഴ്സിംഗ് ഹോമിൽ എത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസർകോട് കെയർവെൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗ്ലൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in