Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അസാമാന്യ മെയ്‌വഴക്കം, ദേശീയ കായിക ദിനത്തില്‍ 'ജിയു-ജിറ്റ്സു' പരിശീലനത്തിന്‍റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി | VIDEO

അസാമാന്യ മെയ്‌വഴക്കം, ദേശീയ കായിക ദിനത്തില്‍ 'ജിയു-ജിറ്റ്സു' പരിശീലനത്തിന്‍റെ വീഡിയോ പങ്കുവെച്ച്  രാഹുൽ ഗാന്ധി | VIDEO
  ന്യൂഡല്‍ഹി: യുവാക്കളെ ജിയു-ജിറ്റ്സു പരിശീലിപ്പിക്കുന്ന വീഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ കായിക ദിനത്തിൽ ആയോധനകലയായ ജിയു-ജിറ്റ്സു പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഏത് സ്പോർട്സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും ദേശീയ കായിക ദിന ആശംസകൾ നേർന്നുകൊണ്ട് രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂടൂബ് ചാനലിൽ ജിയു-ജിറ്റ്സു പരിശീലിക്കുന്നതിന്‍റെ വിശദമായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.യുവാക്കളിൽ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന് എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ കുറിച്ചു. ‘ഭാരത് ജോഡോ നീതി യാത്രയ്ക്കിടെ ഞങ്ങളുടെ ക്യാമ്പിൽ ജിയു-ജിറ്റ്സു പരിശീലനം ദിനചര്യയുടെ ഭാഗമായി. ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ യുവാക്കളിൽ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. യുവാക്കൾക്കിടയിലെ ഇത്തരം അഭ്യസ പരിശീലനങ്ങൾ സുരക്ഷിതമായ ഒരു സമൂഹത്തിനെ വാർത്തെടുക്കുന്നതിനുള്ള ഉപകരണമായി എളുപ്പത്തിൽ മാറും. ഇതാണ് സ്‌പോർട്‌സിന്‍റെ സൗന്ദര്യം- നിങ്ങൾ ഏത് സ്‌പോർട്‌സ് കളിച്ചാലും അത് നിങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കുന്നു. ദേശീയ കായിക ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ’- എന്നാണ് രാഹുൽ കുറിച്ചത്.   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/08/RAHUL-GANDHI-NEW-1-1.mp4"][/video]  

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Save your stories

Sign in