Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡല്‍ഹി ഹോട്ടല്‍ തീപിടത്തം: മരണം 17; മരിച്ചവരില്‍ മലയാളിയും; രണ്ടുമലയാളികളെ കാണാനില്ല

ഡല്‍ഹി ഹോട്ടല്‍ തീപിടത്തം: മരണം 17; മരിച്ചവരില്‍ മലയാളിയും; രണ്ടുമലയാളികളെ കാണാനില്ല
ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 ഓളം പേര്‍ മരിച്ചു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ചോറ്റാനിക്കര സ്വദേശിയായ ജയശ്രീ (53) ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഹോട്ടല്‍ അര്‍പിത് പാലസിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. 25 ഓളം ഫയര്‍ എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. മണിക്കൂറുകള്‍ക്കം തന്നെ തീ പൂര്‍ണമായും അണച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. 13 പേരടങ്ങിയ മലയാളി കുടുംബമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ടുപേരെ ഇനിയും കാണാനില്ല. എറണാകുളം ചേരാനെല്ലൂരില്‍നിന്നുളളവരായിരുന്നു മലയാളി സംഘം. ഗാസിയാബാദില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍. വിവാഹശേഷം ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in